കിംസ് ആശുപത്രിയിൽ ‘ജീവതാളം’ ഒരുങ്ങുന്നു

പത്തടിപ്പാലം കിംസ് ആശുപത്രിയിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും ലഹരിവിമുക്ത പദ്ധതിയുടെ വാർഷികാഘോഷവും സംഘടിപ്പിക്കുന്നു. ‘ജീവതാളം’എന്ന പേരിൽ ജൂൺ28 ന് വൈകീട്ട് 4 മണിക്കാണ് പരിപാടി. കിംസ് ഗ്രൂപ്പ് ചെയർമാൻ ഡോ.എംഐ. സഹദുള്ള അധ്യക്ഷതയും വഹിക്കുന്ന ചടങ്ങിൽ എഡിജിപി ശ്രീ കെ.പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തും.
പൊതുജനങ്ങളിൽ ലഹരി ഉപയോഗത്തിനും നിയമവിരുദ്ധ മയക്കുമരുന്നു വ്യാപാരത്തിനുമെതിരെ ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെയും യുവാക്കളുടെയും ഇടയിലുള്ള ലഹരി ഉപയോഗം തടയാനുള്ള മുൻകരുതൽ എടുക്കുകയും അവർ അഭിമുഖീകരിക്കുന്ന
പ്രശ്‌നങ്ങൾ മനസ്സിലാക്കി അവരുടെ ആരോഗ്യവും സുരക്ഷിതത്ത്വവും
ഉറപ്പുവരുത്തുക എന്നതാണ്2017ൽ ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
KIMS jeevathalam 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here