Advertisement

38കാരി മുബൈ ജയിലില്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി

June 27, 2017
Google News 1 minute Read
manjula

രണ്ട് മുട്ടയും അഞ്ച് ബ്രഡും കാണാതായതിന് വനിതാ ജയില്‍ ഉദ്യോഗസ്ഥര്‍ മുബൈയിലെ ബൈക്കുള തടവുകാരിയെ കൊന്നത് അതിക്രൂരമായി. മഞ്ജുള ഷെട്ടെയെന്ന തടവുകാരിയ്ക്കാണ് ദാരുണാന്ത്യം. ദൃക്സാക്ഷി പോലീസിന് നല്‍കിയ മൊഴി പുറത്തായതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറം ലോകം അറിഞ്ഞത്. മഞ്ജുളയുടെ കൊലപാതകത്തെ തുടര്‍ന്ന് ജയില്‍പുള്ളികള്‍ സംഘര്‍ഷം ഉണ്ടാക്കിയതിന് ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖർജിയടക്കം 200 തടവുകാർക്കെതിരെ പോലീസ് കേസ് എടുത്തത് കഴിഞ്ഞ ദിവസമാണ്. 45കാരിയായ മഞ്ജുര ഷെട്ടിയെ ജയിൽ അധികൃതർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ജയിലിൽ മറ്റ് തടവുകാർ പ്രതിഷേധം ആരംഭിച്ചത്.

എന്നാല്‍ ക്രൂരമായ കൊലപാതത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴാണ് പുറത്ത് വരുന്നത്. ഭക്ഷണ സാധനം കാണാതായതിനെ തുടര്‍ന്ന് മഞ്ജുളയെ ജയില്‍ ഓഫീസര്‍ വിളിപ്പിച്ചു. അവിടെ നിന്ന് ശരീരമാസകലം അടിയേറ്റ പാടുകളുമായാണ് മഞ്ജുള സെല്ലിലേക്ക് തിരിച്ച് വന്നത്. പിന്നീട് സെല്ലിലെത്തിയ ഉദ്യോഗസ്ഥകള്‍ മ‍ഞ്ജുളയുടെ സ്വകാര്യ ഭാഗത്ത്  ലാത്തി കയറ്റിയെന്നും ചോര വാര്‍ന്ന് കിടന്ന ഇവരെ ആരും ആശുപത്രിയില്‍ എത്തിച്ചില്ലെന്നുമാണ് ദൃസാക്ഷി മൊഴി നല്‍കിയിരിക്കുന്നത്.

പിന്നീട് കുളിമുറിയില്‍ ബോധ രഹിതയായി വീണതിനെ തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയ ഉടനെ മ‍ഞ്ജുള മരണപ്പെട്ടു. 11 മുതല്‍ 13 വരെ ചതവുകള്‍ മഞ്ജുളയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മഞ്ജുളയുടെ ശ്വാസകോശം തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.1996ല്‍ സഹോദരന്റെ ഭാര്യയെ കൊന്ന കേസിലാണ് മഞ്ജുള ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്നത് .മഞ്ജുളയുടെ കൊലപാതകത്തെ തുടര്‍ന്ന് ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ആറു വനിതാ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

manjula

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here