റെക്കോർഡ് കുതിപ്പിൽ കൊച്ചി മെട്രോ

kochi metro public can use kochi metro tomorrow kochi metro sets new record

പ്രവർത്തനം ആരംഭിച്ച് ഒരാഴ്ച്ചക്കകം കൊച്ചി മെട്രോ നേടിയത് 1,77,54,002 രൂപ. ഇതോടെ ഇന്ത്യയിൽ ഇത്രയും കുറവ് സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച മെട്രോ എന്ന ബഹുമതിയും കൊച്ചി മെട്രോയ്ക്ക് സ്വന്തമായി. എട്ട് ദിവസം കൊണ്ടാണ് മെട്രോ ഈ റെക്കോർഡ് നേടിയത്. ഇതുവരെ 5,30,713 യാത്രക്കാരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.

ജൂൺ 19 നാണ് മെട്രോ ആദ്യ യാത്ര ആരംഭിക്കുന്നത്. പെരുന്നാൾ ദിനമായ 26 ന് മെട്രോ സമ്പാദിച്ചത് 34,13,752 രൂപയാണ്. 98,713 യാത്രക്കാരാണ് അന്ന് മെട്രോയ്ക്ക് ഉണ്ടായിരുന്നത്.

മെട്രോയിൽ പ്രതിദിനം ശരാശരി യാത്രചെയ്യുന്നവരുടെ എണ്ണം 66,340 ആണ്. ശരിശരി വരുമാനം 22,19,250.

kochi metro sets new record‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More