എം എ കെ ഷാജഹാൻ വാഹനാപകടത്തിൽ മരിച്ചു

ഒമാനിലെ പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനും ഗൾഫ് മാധ്യമം മീഡിയവൺ ഹോണററി റെസിഡന്റ് മാനേജരുമായ എം എ കെ ഷാജഹാൻ വാഹനാപകടത്തിൽ മരിച്ചു. രാത്രി 8.30 ഓടെ ഓടയത്ത് വെച്ച് ബൈക്കിടിച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓണററി അംഗവും ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗമാണ്. മസ്കത്തിലെ അൽ ഹരീബ് ട്രേഡിങ് കമ്പനി ഉടമയായ ഷാജഹാൻ കേരള ഇസ്്ലാമിക് ഗ്രൂപ്പിന്റെ ഭാരവാഹിയുമാണ്. സേവന മേഖലയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. മൃതദേഹം വർക്കല ശ്രീനാരയണ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണം പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here