Advertisement

എം.എ.കെ. ഷാജഹാൻ വാഹനാപകടത്തിൽ മരിച്ചു

June 28, 2017
0 minutes Read
shajahan

ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ  എം.എ.കെ. ഷാജഹാൻ  വാഹനാപകടത്തിൽ മരിച്ചു. അൻപത്തി രണ്ടു വയസായിരുന്നു.   ഓടയം അയിഷ മൻസിൽ ആണ് വസതി. ചൊവ്വാഴ്​ച രാത്രി എട്ടേമുക്കാലോടെ ഒാടയം അഞ്ചുമുക്കിന് സമീപത്തായിരുന്നു അപകടം.    ഇശാ നമസ്കാരം നിർവഹിച്ച് വീട്ടിലേക്ക് നടന്നുപോകുംവഴി സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്.  വർക്കലയിലെ  ആശുപത്രിയിൽ എത്തി​െച്ചങ്കിലും മരണം സംഭവിച്ചു. മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന്​ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്​ച   പോസ്​റ്റ്​മോർട്ടം നടത്തി ഓടയം വലിയപള്ളി ഖബർസ്​ഥാനിൽ ഖബറടക്കും. 30 വർഷത്തിലധികമായി ഒമാനിലുള്ള ഷാജഹാൻ അവിടെ ചെറിയ പെരുന്നാൾ ആഘോഷിച്ചശേഷം ചൊവ്വാഴ്​ച രാവിലെയാണ്​ കുടുംബസമേതം നാട്ടിലെത്തിയത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top