വീണ്ടും വ്യാജവീഡിയോയുമായി മോഡി ആരാധകർ; ഇത്തവണ ഉപയോഗിച്ചത് ഒബാമയുടെ സുരക്ഷാ ദൃശ്യങ്ങൾ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ത്രിരാഷ്ട്ര സന്ദർശനത്തിൽ അമേരിക്കയിൽനിന്ന് ലഭിച്ചത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന വരവേൽപ്പാണ്. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ച് മുന്നേറുന്നതിൽ ഇരു രാജ്യങ്ങളും പ്രതിജ്ഞാ ബന്ധരാണെന്ന് ഇരുവരും ചർച്ചയിൽ അരക്കെട്ട് ഉറപ്പിച്ചു. സംയുക്ത പ്രസ്താവനയും ഇറക്കി. അമേരിക്ക ഇന്ത്യയുടെ നല്ല സുഹൃത്താണെന്ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പ്രസിഡന്റ് ട്രംപും വ്യക്തമാക്കി.
ഫോട്ടോഷോപ്പിലൂടെ വ്യാജ ഫോട്ടോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കെ തന്നെയാണ് വീണ്ടും വീണ്ടും വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here