യുആർസിയിൽ ഇടംപിടിക്കുന്ന ആദ്യ മലയാളിയായി ഗണേശൻ നീലകൺഠ അയ്യർ

ഇൻറർനാഷനൽ റഫറിയും ടേബ്ൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) കോമ്പറ്റീഷൻ മാനേജരുമായ തിരുവനന്തപുരം സ്വദേശി ഗണേശൻ നീലകണ്ഠ അയ്യറിനെ എമ്പയേഴ്‌സ് ആന്റ് റഫറി കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. യുആർസിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗണേശൻ.
രണ്ടു വർഷമാണ് യുആർസിയിൽ ഗണേശൻ ഉണ്ടാകുക. എന്നാൽ ഈ കാലാവധി നീട്ടാവുന്നതാണ്. ഐടിടിഎഫിലേക്ക് ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുമുള്ള ടെക്‌നിക്കൽ കമ്മീഷണറായും ഗണേശനെ നിയമിച്ചിട്ടുണ്ട്. നാലു വർഷമാണ് ഗണേശൻ ഇവിടെ പ്രവർത്തിക്കുക.
ദേശീയതലത്തിൽ 1998 മുതൽ മത്സര നിയന്ത്രണരംഗത്തുള്ള ഗണേശൻ 2009 മുതൽ തുടർച്ചയായി ഇൻറർനാഷനൽ ടേബ്ൾ ടെന്നിസ് ഫെഡറേഷൻ (ഐ.ടി.ടി.എഫ്) കോമ്പറ്റീഷൻ മാനേജരായും റഫറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യയിലെ മിക്ക മത്സരത്തിലും പങ്കെടുത്തു. 2011 മുതൽ ഇന്ത്യയിലെ റാങ്കിങ് ടൂർണമെൻറുകളിൽ ഒഫിഷ്യലാണ്. വിവിധ ടെക്‌നിക്കൽ കമ്മിറ്റികളിൽ അംഗമായും പ്രവർത്തിക്കുന്നുണ്ട്.
Ganeshan first Indian to be inducted in URC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here