കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുക്കിയ അലവൻസ് വർദ്ധന വരുന്നു

ഇന്ത്യയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുക്കിയ അലവൻസ് വർധന നിലവിൽ വരുന്നു. ഏഴാം ശമ്പള കമ്മീഷൻ ശുപാർശപ്രകാരം പുതുക്കിയ അലവൻസുകൾ ജൂലൈ ഒന്നു മുതൽ കിട്ടിത്തുടങ്ങും. വീട്ടുവാടക അടക്കം അലവൻസുകൾ പുതുക്കുന്നതു സംബന്ധിച്ച കമീഷൻ ശിപാർശ 34 ഭേദഗതികളോടെ കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു.
34 ലക്ഷം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും 14 ലക്ഷം സൈനികർക്കും പ്രയോജനപ്പെടുന്ന തീരുമാനമാണ് വൈകി നടപ്പാക്കുന്നത്. ഏഴാം ശമ്പള കമീഷൻ ശുപാർശ പ്രകാരം വേതന വർധന നേരത്തെ പ്രാബല്യത്തിൽ വരുത്തിയെങ്കിലും അലവൻസുകളുടെ കാര്യത്തിൽ തീരുമാനം നീട്ടുകയായിരുന്നു. 30,748 കോടി രൂപയാണ് സർക്കാറിന് പ്രതിവർഷം അലവൻസ് വർധന വഴി അധികച്ചെലവുണ്ടാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here