രാമലീല 21ന് പ്രദര്‍ശനത്തിനെത്തും

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം രാമലീല ഈ മാസം 21ന് പ്രദര്‍ശനത്തിനെത്തും. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം നന്നായാല്‍ മറ്റു പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് പ്രേക്ഷകര്‍ രാമലീല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ടോമിച്ചന്‍ മുകളുപാടം പറയുന്നു. ഈ മാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ റീലിസ് നീട്ടിയതായി അണിയറ പ്രവര്‍ത്തകര്‍ കുറച്ച് ദിവസം മുമ്പ് പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിക്കാന്‍ വൈകിയതിനാലാണ് റിലീസ് നീട്ടിയതെന്നാണ് അന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
Ramleela
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here