മരണത്തില്‍ നിന്ന് സംവിധായകന്‍ സജിന്‍ ബാബു തിരിച്ചെത്തിയത് ഇങ്ങനെ, ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്

സംവിധായകന്‍ സജിന്‍ ബാബു കഴിഞ്ഞ ദിവസം മരണത്തിന്റെ വക്കില്‍ നിന്ന് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അപകടം പറ്റി ചോര വാര്‍ന്ന് വീണിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ റോഡരുകില്‍ കിടന്ന സമയത്ത് അവ്യക്തമായ കേട്ട ആളുകളുടെ സംസാരമാണ് സജിന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. മരണം അടുത്തെത്തിയിട്ടും ജീവിതത്തിലേക്ക് നടന്നു കയറിയ അനുഭവമാണത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
ഇന്നലെ വൈകിട്ടാണ് അയാൾ ശശിയുടെ റിലീസ് ഡേറ്റ് ഏഴാം തീയതിയെന്ന് ഉറപ്പിക്കാൻ കഴിഞ്ഞത്. സിനിമയുടെ റിലീസാനായി Qube ഉത്പടെയുള്ള എല്ലാ ഓപ്പറേറ്റേഴ്സിലും കഴിഞ്ഞ നാല് ദിവസമായി ഞാൻ സിനിമ ലോഡ് ചെയ്ത് അത് ചെക്ക് ചെയ്തിട്ട് ചെന്നൈയിൽ നിന്നും ഏകദേശം ഉച്ചയോടെയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.എത്തിയ ഉടൻ തന്നെ പോത്തന്റെ തൊണ്ടി മുതൽ കണ്ടു. പിന്നെ Editor അപ്പുവിന്റെടുത്ത് പോയി ശശിയുടെ ഷൂട്ടിംങ്ങ് സമയത്ത് ശ്രീനിയേട്ടന് സംഭവിച്ച ഇൻസിഡന്റ് ചേർത്ത് ഒരു വീഡിയോ ഉണ്ടാക്കിയത് FB യിലൊക്കെ Post ചെയ്തിട്ട് രാത്രി പേയാടുള്ള താമസ സ്ഥലത്തേക്ക് ബൈക്കിൽ പോകുന്ന സമയം ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു.കണ്ണട ഉപയോഗിക്കുന്നതിനാൽ ബുദ്ധിമുട്ടില്ലാതെ വണ്ടി ഓടിക്കാനായി തലയിൽ നിന്നും ചെറിയ ഹെൽമറ്റ് മാറ്റി.
മഴക്ക് മുന്നേ വീട്ടിലെത്താനായി സ്പീഡും ചെറിയ കുടുതലായിരുന്നു.തിരുമല ജംഗ്ഷനിലെത്തിയപ്പോൾ ഒരു പട്ടിയെടുത്ത് ബൈക്കിന് മുന്നിൽ ചാടുകയും,പിന്നിലെ ഭാരം (Bag) കഴുത്തിലേക്ക് വരികയും തലയുടെ മുൻ വശമിടിച്ച് റോഡിന്റെ നടുക്ക് വീഴുകയും ചെയ്തു. ആൾക്കാർ ഓടികൂടി. തലയിൽ നിന്നും, വലത്തേ കാലിൽ നിന്നും ബ്ലഡ് ഒഴുകുന്നുണ്ടായിരുന്നു. എഴുന്നേക്കണമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നെങ്കിലും പക്ഷെ ശരീരത്തിന് കഴിയുന്നില്ലായിരുന്നു.എന്റെ ബോധവും ഏകദേശം നഷ്ടപ്പെട്ടിരുന്നു. ആരൊക്കെയോ ചേർന്ന് റോഡിൽ നിന്നും എടുത്ത് സൈഡിൽ കിടത്തി. ആശുപത്രിയിലേക്ക് കൊണ്ട് പോകാതെ ചിലർ സംസാരിക്കുന്നത് പകുതി ബോധത്തിലും എനിക്ക് കേൾക്കാമായിരുന്നു. തലയടിച്ച് വീണത് കാരണം ഇനി രക്ഷപെടാൻ സാധ്യത കുറവാണ്. രക്ഷപ്പെടാൻ സാധ്യത കുറവാണ്.തലയിൽ നിന്നും രക്തം പോകുന്നത് കാന്നുന്നില്ലേ? അതു കൂടാതെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ വേറെ.. നിങ്ങൾ ഓട്ടോ ക്കാരല്ലേ നിങ്ങൾ കൊണ്ട് പോക്,108 ൽ വിളിച്ചിട്ടുണ്ട്,ഈ അവസ്ഥയിൽ തോന്നിയ പോലെ എടുത്താൽ വീണ്ടും പ്രശ്നമാകും തുടങ്ങിയ തർക്കങ്ങൾ….റോഡിലൂടെ പോകുന്ന വണ്ടികൾ നിർത്തുന്നു. കൂട്ടം കൂടി കൊണ്ടിരുന്നു.. തർക്കവും…അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞ് ഒരാൾ റോഡിൽ കിടന്ന എന്റെ മൊബൈൾ എടുത്ത് എന്റെ കൈ പിടിച്ച് ലോക്കെടുക്കുവാനായി മൊബൈൾ Display യിൽ വക്കുന്നത് എനിക്ക് മനസ്സിലായി.അങ്ങനെ കുറേ സമയം ഞാനവിടെ കിടന്നുക്കാണും. പലരും തലയടിച്ച് വീഴ്‌ന്ന് ആശുപത്രിയിലെത്തിയതിന് ശേഷം മരിച്ചതും, ഹോസ്പിറ്റലിൽ എത്തിക്കാതെ രക്തം വാർന്ന് മരിച്ചതുമായി പലതും ഓർമ്മയിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിൽ ഫോൺകാൾ കിട്ടിയിട്ട് സുഹൃത്തായ ലൂയിയും അവിടെയെത്തി.രണ്ട് മിനിറ്റ് കഴിഞ്ഞ് വഴുതക്കാട് നിന്നും അപ്പുവും, രാഹുലും കൂടി വന്നു. അപ്പോഴും ആംബുലൻസ് എത്തിയില്ലായിരുന്നു…അതിനായി വീണ്ടും 5 മിനിറ്റ് ഇവർ കാത്തിട്ട് രാഹുലിന്റെ കാറിൽ എന്നെ ഇടപ്പഴിഞ്ഞിയിലെ ആശുപത്രിയിലെത്തിച്ചു. ട്രിപ്പിട്ടതിന്ശേഷം തല CT Scan ചെയ്തു. ആശുപത്രിയിലും നഴ്സുമാർ പരസ്പരം പറഞ്ഞത് ചിരിച്ചതും അതിലും രസകരമായിരുന്നു.ആദ്യം എന്നെ നോക്കിയത് പുതിയതായി വന്ന ഡോക്റാണ്.തലയിലെ ബ്ലഡ് കണ്ട് പേടിച്ച് പുള്ളി ഇനി ഇങ്ങോട്ട് ചിലപ്പോൾ വരില്ല.വേറെ ഡോക്ടർ വരുമെന്നൊക്കെ.എന്തായാലും Scan റിപ്പോർട്ട് വന്നു… തലയടിച്ച് രക്തം ക്ലോട്ടാകാതെ പുറത്തേക്ക് പോയത് നന്നായി..സ്റ്റിച്ചിട്ടാൽ മതി.കാലിലെ മുട്ടിടിച്ചിട്ടും തൊലി പോയതല്ലാതെ പൊട്ടലില്ല…ഈ വർഷം മാർച്ച് മുതൽ ഇതും ചേർത്ത് ചെറുതും വലുതുമായ അഞ്ചാമത്തെ അപകടത്തിൽ നിന്നും ഞാൻ രക്ഷപെട്ടിരിക്കുന്നു എന്നത് സന്തോഷം നൽകുന്നുണ്ടെങ്കിലും വഴുതക്കാടുള്ള അപ്പവും,രാഹുലും,PTP യിൽ നിന്നും ‘ ലൂയിയും വരുന്നത് വരെ ഇത്രയും ആൾക്കൂട്ടമുണ്ടയിട്ടും രക്തം വാർന്ന് ഞാൻ അവിടെ കിടക്കേണ്ടി വന്നു എന്നോർക്കുമ്പോൾ ഇപ്പോഴും ഒരസ്വസ്ഥത … ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ ഇങ്ങനെയായിരിക്കുമോ കൂടുതൽ പേരും പെരുമാറുക?..എന്നാൽ കൂടിയും ആ സമയത്ത് ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്റെ ഫോണിൽ നിന്നും സുഹൃത്ത്ക്കളെ വിളിച്ചറിയിക്കാനെങ്കിലും തോന്നിയ അജ്ഞാത സുഹൃത്തിനും, ഫോൺ കോൾ കിട്ടിയ ഉടൻ പാഞ്ഞെത്തിയ Louis Mathew വിനോടും, Appu Battathiri യോടും Rahul Rahul Riji Nair രോടുമുള്ള തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും കൂടി അറിയിക്കുന്നു..
sajin babu. ayal sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here