‘ധ്യാനിനെ വടകരയിൽ കണ്ടിരുന്നു, ഷാഫിയും അവനും നല്ല സുഹൃത്തുക്കളാ’; ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശിച്ച് ഹൈബി ഈഡൻ

നടൻ ശ്രീനിവാസനെ സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. കൊച്ചിയിൽ ശ്രീനിവാസന്റെ വസതിയിൽ എത്തിയായിരുന്നു ഹൈബിയുടെ സന്ദർശനം. വടകരയിൽ പോയപ്പോൾ ധ്യാനിനെ കണ്ടിരുന്നുവെന്നും. ഷാഫിയും അവനും നല്ല സുഹൃത്തുക്കളാണെന്നും ഹൈബി പറഞ്ഞു. ശ്രീനിവാസൻറെ സന്ദർശന കുറിപ്പ് ഹൈബി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഏറെ സൗഹൃദവും ആത്മബന്ധവും പുലർത്തുന്ന ശ്രീനിവാസനൊപ്പം വീണ്ടും ഒരു സൗഹൃദ സംഭാഷണത്തിന് അവസരം ലഭിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും അന്വേഷിച്ചുവെന്നും ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. വടകരയിൽ ധ്യാൻ പോയി ഷാഫി പറമ്പിലിനെ കണ്ടിരുന്നു. ധ്യാൻ അസലായി വടകരയിൽ സംസാരിച്ചു.
ഞങ്ങൾക്ക് തമ്മിൽ അറിയാവുന്ന കൂട്ടുകാർ ഉണ്ട്. ധ്യാൻ നന്നായി സംസാരിക്കുന്നയാളാണ്. ധ്യാനിന് ബോധമൊക്കെ വന്ന് തുടങ്ങിയോ എന്നും ശ്രീനിവാസൻ തമാശ രൂപേണ മറുപടി നൽകി. ശ്രീനിവാസന്റെ തമാശകൾക്ക് ഒരു മാറ്റവുമില്ല. പാലക്കാട് ഷാഫിയുടെ മറ്റൊരു പരിപാടിയിലും ധ്യാൻ നന്നായി സംസാരിച്ചുവെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
വിനീത് ചെന്നൈയിൽ ആണെന്നും. ധ്യാൻ വടകരയിൽ ഷൂട്ടിങ്ങിൽ ആണെന്നും ശ്രീനിവാസൻ പറഞ്ഞു.കൃഷി തുടരുന്നു. തങ്ങൾക്ക് ആവശ്യമുള്ള കൃഷി വീട്ടിൽ ചെയുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു.
‘ചലച്ചിത്ര പ്രതിഭ ശ്രീനിവാസനെ കണ്ടനാട് വീട്ടിൽ സന്ദർശിച്ചു. ഏറെ സൗഹൃദവും ആത്മബന്ധവും പുലർത്തുന്ന അദ്ദേഹത്തോടൊപ്പം വീണ്ടും ഒരു സൗഹൃദ സംഭാഷണത്തിന് അവസരം ലഭിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും അന്വേഷിച്ചു’- ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Hibi Eden Visited Sreenivasan home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here