കണ്ണൂരിൽ സിപിഎം പ്രവർത്തകന് വേട്ടേറ്റ സംഭവം; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ എരഞ്ഞോളിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ എട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. സംഘർഷ സാധ്യതയെ തുടർന്ന് എരഞ്ഞോളി മേഖലയിൽ ആറ് പ്ലാറ്റൂൺ സായുധ സേനയെ വിന്യസിച്ചു.
അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം എരഞ്ഞോളി, വാടിയിൽ പീടിക, ചോനാടം, പെരുന്താറ്റിൽ എന്നിവിടങ്ങളിൽ വൈകുന്നേരം ആറ് വരെ ഹർത്താൽ ആചരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.40 ഓടെ പൊന്ന്യം നായനാർ റോഡ് ഓട്ടോസ്റ്റാന്റിൽ വച്ചാണ് സിപിഎം ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ ശ്രീജൻ ബാബുവിന് വെട്ടേറ്റത്. സ്റ്റാന്റിൽനിർത്തിയിട്ട ഓട്ടോയിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യയുടെ ഭർത്താവാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here