സാക്കിര്‍ നായികന്റെ ദുബൈയിലെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്നു

വിവാദ ഇസ്ലാമികപ്രചാരകൻ ഡോ. സാകിർ നായികിന്റെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് ദുബൈ അധികൃതർക്ക് അപേക്ഷ നൽകി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണിത്. ദുബൈയിൽ സാകിർ നായികിന്റെ പേരിലുള്ള സ്ഥാപനങ്ങളുടെയും മറ്റും വിവരങ്ങളാണ് തേടുന്നത്.
യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതെന്ന് ആരോപിച്ച് എൻഐഎ സാകിർ നായികിനെതിരെ കേസ് എടുക്കുകയും മതസ്പർധയുണ്ടാക്കുന്നെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ നിരോധിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കുന്നത്. സമൻസുകൾ അയച്ചിട്ടും അന്വേഷണത്തിന് ഹാജരാകാത്തതിനെതുടർന്ന് സാകിർ നായികിനെതിരെ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here