കെ സുധാകരനെതിരെ കേസ് എടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്കെത്തിയ കെ സുധാകരനെതിരെ കേസ് എടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം. കെ.സുധാകരന്റെ നേതൃത്വത്തിൽ നെഹ്റുഗ്രൂപ്പിന്റെ പ്രതിനിധികളും പരാതിക്കാരനായ നിയമവിദ്യാർഥി ഷെഹീർ ഷൗക്കത്തിലിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പരാതിയുമായി ജിഷ്ണുവിന്റെ കുടുംബം എത്തിയിരിക്കുന്നത്.
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നെഹ്രു ഗ്രൂപ്പ് ഷൗക്കത്തലിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയത്. കേസ് പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇന്നലെ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ച. വിവരം അറിഞ്ഞ് ഡിവൈഎഫ് ഐ പ്രവര്‍ത്തകരെത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.പിന്നീട് പോലീസെത്തി ഏറെ പണിപ്പെട്ടാണ് കെ സുധാകനെ ഗേറ്റിന് വെളിയിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here