മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. സോഫ്റ്റ്‌വേർ സേവനങ്ങളെക്കാളും ക്ലൗഡ് കംപ്യൂട്ടിങ്ങിലും ബിസിനസ് സർവീസിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ പുതിയ പദ്ധതി.
മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുക. കമ്പനി ജീവനക്കാർക്കയച്ച കത്തിൽ പിരിച്ചുവിടലിനെക്കുറിച്ച് പറയുന്നില്ലെങ്കിലും പുനഃസംഘടന യാഥാർഥ്യമാകുമ്പോൾ ഒട്ടേറെ തൊഴിലുകൾ നഷ്ടപ്പെടുമെന്നാണ് സൂചന.
മൈക്രോസോഫ്റ്റിന് കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്ത വിൻഡോസ് ഉൾപ്പെടെയുള്ള സോഫ്റ്റ്‌വേർ മേഖലയിലെ വരുമാനത്തിലുണ്ടായ ഇടിവാണ് പുതിയ ചുവടുമാറ്റത്തിനു പിന്നിൽ.
കഴിഞ്ഞ വർഷം ജൂലൈയിൽ മൈക്രോസോഫ്റ്റ് 2,850 പേരെ പിരിച്ചുവിട്ടിരുന്നു. സ്മാർട്ട് ഫോൺ വിഭാഗവുമായി ബന്ധപ്പെട്ട ജീവനക്കാർക്കായിരുന്നു തൊഴിൽ നഷ്ടമായത്. ഈ ജനുവരിയിൽ 700 പേരേയും ഒഴിവാക്കിയിരുന്നു.
microsoft plans to terminate thousands of employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here