മോദി നെതന്യാഹുവിന് ഉപഹാരമായി നൽകിയത് മട്ടാഞ്ചേരിയിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ ജൂത പാരമ്പര്യത്തിന്റെ അമൂല്യ സ്മാരകങ്ങൾ

ഇസ്രയേൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന് ഉപഹാരമായി നൽകിയത് ഇന്ത്യൻ ജൂത പാരമ്പര്യത്തിന്റെ അമൂല്യ ചരിത്ര ശേഷിപ്പുകൾ. ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ സ്മാരകമായാണ് കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകർപ്പുകൾ കൈമാറിയത്.
910 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട രണ്ട് ചെമ്പു തകിടുകളുടെ പകർപ്പുകളും ഉപഹാരമായി നൽകിയവയിൽ ഉൾപ്പെടുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജൂതൻമാരിൽ പ്രമുഖനായിരുന്ന ജോസഫ് റബ്ബാന് രാജാവായിരുന്ന ചേരമാൻ പെരുമാൾ (ഭാസ്‌കര രവിവർമ) നൽകിയ വിശേഷാധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ച ശാസനമാണ് ഈ ലിഖിതങ്ങളിൽ ഒന്ന്. ജൂതശാസനം എന്നറിയപ്പെടുന്ന ഇവ കൊച്ചിയിലെ ജൂത പാരമ്പര്യത്തിന്റെ അമൂല്യ സ്മാരകങ്ങളും ചരിത്ര രേഖകളുമാണ്. മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.
ചെമ്പു തകിടുകൾ കൂടാതെ, കൊച്ചിയിലെ ജൂത സമൂഹം നൽകിയ ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറയും പുരാതനമായ ഒരു സ്വർണ കിരീടവും പ്രധാനമന്ത്രി നെതന്യാഹുവിന് കൈമാറി.
PM Narendra Modi Gifts 2 Sets Of Relics From Kerala To Israel PM Benjamin Netanyahu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here