അതീവ ഗുരുതരമായി പൊള്ളലേറ്റ സജിൻ ലാൽ മരിച്ചു

അതീവ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി സജിൻ ലാൽ (30) മരിച്ചു. ടാക്‌സി ഡ്രൈവറാണ് ഒറ്റപ്പാലം സ്വദേശിയാണ് ലാൽ. ആശുപത്രിയിലെത്തിക്കുമ്പോൾ ലാലിന്റെ ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ മാമത്ത് ദേശീയ പാതയ്ക്കരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്പിളി ചതിച്ചു എന്നെഴുതിയ കത്തും കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വണ്ടി തടഞ്ഞ് തന്നെ കത്തിച്ചു എന്നാണ് യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇയാൾ കടക്കെണിയിലായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തിന് പോലീസ് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here