അമർനാഥ് യാത്ര പുനരാരംഭിച്ചു

കശ്മീർ താഴ്വരയിലെ സുരക്ഷാപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിവച്ച അമർനാഥ് യാത്ര പുനരാരംഭിച്ചു. ഭഗവതി നഗറിൽ നിന്ന് 4,411 തീർഥാടകരുടെ സംഘം യാത്ര ഇന്ന് അമർനാഥ് തീർഥാടനത്തിനായി തിരിച്ചു. 140 വാഹനങ്ങളിലായി പുലർച്ചെ 4.05 നാണ് ഇവർ യാത്ര തിരിച്ചത്. ശനിയാഴ്ചയാണ് സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷാസേന അമർനാഥ് യാത്ര തടഞ്ഞത്. കാലാവസ്ഥ പ്രതികൂലമായതും യാത്രയെ തടസ്സപ്പെടുത്തിയിരുന്നു.
amarnath journey restarted
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here