നല്ല മൊരിഞ്ഞ ചിലന്തി, വറുത്ത എലി, വേവിക്കാത്ത നീരാളി. ഞെട്ടണ്ട, മെനു തന്നെ!!

വിശന്നിരിക്കുമ്പോൾ ആഹാരത്തെ കുറിച്ച് ചിന്തിച്ചാൽ ആദ്യം മനസ്സിലേക്ക് വരിക എന്താണ് ? നല്ല നെയ്യിൽ മൊരിഞ്ഞ മസാല ദോശ ? അതോ നല്ല ചൂട് ചിക്കൻ ബിരിയാണിയോ ? ഇതൊക്കെ നമുക്ക്…എന്നാൽ മറ്റു ചില മനുഷ്യർക്ക് വിശക്കുമ്പോൾ ഓർമ്മവരിക നല്ല മൊരിഞ്ഞ ചിലന്തി, പല്ലി, മത്സ്യത്തിന്റെ കണ്ണുകൾ, എലി വറുത്തത്, വേവിക്കാത്ത നീരാളി…അങ്ങനെ പോകുന്നു പട്ടിക. കണ്ണ് തള്ളാൻ വരട്ടെ !! ഇതൊക്കെ മനുഷ്യർ കഴിക്കുന്നത് തന്നെയാണ് !!
വിചിത്രമായ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം :
1. ഹകാൾ- സ്രാവിന്റെ പുളിപ്പിച്ച മൃതശരീരം (ഐസ്ലാന്റ്)
2. ഫ്രൈഡ് ബ്രെയ്ൻ സാൻഡ്വിച്ച് (യുഎസ്എ)
3. റോക്കി മൗണ്ടൻ ഓയിസ്‌റ്റേഴ്‌സ് (കാനഡ)
പേര് കോട്ടാൽ കിഡിലൻ ഐറ്റം ആണെന്ന് തോന്നുമെങ്കിലും, കാള, പന്നി, ചെമ്മരിയാട് എന്നിവയുടെ വൃഷണമാണ് ഇത്.
4. ഉണക്കിയ പല്ലി (ചൈന)
5. ഇൻസെക്ട് ചോക്ലേറ്റ് (പോളണ്ട് )
6. ട്യൂണ മത്സ്യത്തിന്റെ കണ്ണ് (ജപ്പാൻ)
7. പോരിച്ച പച്ചക്കുതിരകൾ (തായ്‌ലാൻഡ് )
8. പൊരിച്ച എലിക്കുട്ടന്മാർ (ചൈന)
9. സന്നാക്ജി – നീരാളിയുടെ പച്ചയിറച്ചി (കൊറിയ)
10. കിളിക്കൂട് (ചൈന)
പേര് കേട്ട് തെറ്റിധരിക്കേണ്ട. നമ്മുടെ മലബാർ ഭക്ഷണമായ കിളിക്കൂടല്ല ഇത്. മറിച്ച് ചിലയിനം കിളികൾ തങ്ങളുടെ ഉമ്മിനീർ ഉപയോഗിച്ച് താമസിക്കാനായി നിർമ്മിക്കുന്ന യഥാർത്ഥ കിളിക്കൂട് !!
11. വറുത്ത ചിലന്തി (കമ്പോഡിയ)
12. ഖാഷ് – ചെമ്മരിയാടിന്റെ പാദം വേവിച്ചത് (ഇറാൻ)
13. ബലുത്- താറാവിന്റെ ഭ്രൂണം വേവിച്ചത്
14. യാക് മൃഗത്തിന്റെ ലിംഗം (ചൈന)
wierd food habits people around world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here