വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച അച്ഛനും മകനും അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. പൂന്തുറ പള്ളിത്തെരുവ് സ്വദേശികളായ ഇബ്രാഹിം സുലൈമാന്‍(63), മകന് സുനീര്‍ സുലൈമാന്‍(35) എന്നിവരാണ് അറസ്റ്റിലായത്. ഒരു കിലോ നൂറ്റമ്പത് ഗ്രാം സ്വർണ്ണമാണ് ഇവർ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇവരെ പിടികൂടിയത്. പതിനാറര ലക്ഷം രൂപയാണ് ഇവർ കടത്തിയ സ്വർണ്ണത്തിന്റെ മൂല്യം. 20ലക്ഷത്തിന് മേൽ സ്വർണ്ണത്തിന് മൂല്യമുണ്ടെങ്കിൽ മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്യാനാവൂ. അത് കൊണ്ട് സ്വർണ്ണം പിടിച്ചെടുത്ത അധികൃതർ ഇവരെ വിട്ടയച്ചു. 233 ഗ്രാം വീതം തൂക്കമുള്ള ബെല്‍റ്റിന്റെ നാലു സ്വര്‍ണ കൊളുത്തുകളും 150 ഗ്രാം വീതം വരുന്ന രണ്ട് മാലകളുമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.
smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here