ചൈനീസ് കരസേനാബലം 10 ലക്ഷമായി ചുരുക്കുന്നു

ചൈനീസ് സൈനികരുടെ എണ്ണം 23 ലക്ഷത്തിൽ നിന്നും 10 ലക്ഷമായി ചുരുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കരസേനയായ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി അതിന്റെ അംഗബലം കുറക്കുന്നു എന്ന് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎൽഎ ഡെയിലിയാണ് റിപ്പോർട്ട് ചെയ്തത്.
സൈന്യത്തിന്റെ പുനസംഘടനയുടെ ഭാഗമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിക്കുറച്ചിൽ ചൈന വരുത്തുന്നതെന്നാണ് റിപ്പോർട്ട്. നാവികസേന, മിസൈൽ ഫോഴ്‌സ് അടക്കമുള്ള മറ്റ് സൈനിക സേവന മേഖലകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരസേനാംഗങ്ങളുടെ എണ്ണം കുറക്കുന്നത്.
ഇതാദ്യമായാണ് ചൈന കരസേനാംഗങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കി കുറയ്ക്കുന്നത്. നാവികസേന, സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സ്, റോക്കറ്റ് ഫോഴ്‌സ് എന്നിവയുടെ അംഗബലം വർധിപ്പിക്കും. എന്നാൽ വ്യോമ സേനയിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കില്ല.
china reduces army strength to 10 lakhs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here