ദിലീപിനെ തൃശ്ശൂരിൽ എത്തിച്ച് തെളിവെടുത്തു; അന്വേഷണം കൂടുതൽ ആളുകളിലേക്ക്

നടിയെ ആക്രമിച്ച കേസിലെ 11ആം പ്രതി ദിലീപിനെ തൃശ്ശൂരിലെത്തിച്ച് തെളിവെടുത്തു. തൃശ്ശൂരിലെ ജോയ്സ് പാലസ്, ഗരുഡ എന്നീ ഹോട്ടലുകളിൽ കൊണ്ടുപോയാണ് തെളിവെടുത്തത്. രണ്ടിടത്തും വൻ ജനക്കൂട്ടം ദിലീപിനെ കൂക്കി വിളിച്ചു. മഴയുള്ളതിനാൽ ജോയ്സ് പാലസിൽനിന്ന് ദിലീപിനെ പോലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല.
ഹോട്ടലിലെ കാർപാർക്കിൽ കാർ നിർത്തി ദിലീപ് പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് ഭാഷ്യം. ദിലീപുമായി എത്തിയ പോലീസ് വാഹനം ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ അഞ്ച് മിനിട്ട് നിർത്തി തെളിവെടുപ്പ് നടത്തി. ഗരുഡ ഹോട്ടലിലെത്തിച്ച ദിലീപിനെ പുറത്തിറക്കി തെളിവെടുപ്പ് നടത്തി. ജനക്കൂട്ടത്തിന് നേരെ കൈവീശിക്കാട്ടിയാണ് ദിലീപ് പോലീസ് വാഹനത്തിലേക്ക് കയറിയത്.
അതേ സമയം നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ഫോണിൽ ബന്ധപ്പെട്ടവരിലേക്കും അന്വേഷണം നീളും. ആലുവ എംഎൽഎ അൻവർ സാദത്ത്, കൊല്ലം എംഎൽഎയും നടനുമായ മുകേഷ് എന്നിവരെയും ചോദ്യം ചെയ്യാൻ സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here