നടി അക്രമിക്കപ്പെട്ട കേസ്; കാവ്യയുടേയും അമ്മയുടേയും മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിൽ നിന്ന് അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനിൽ നിന്നും കാവ്യയുടെ അമ്മയായ ശ്യാമള മാധവനിൽ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും. കാവ്യയ്ക്കും, അമ്മ ശ്യാമളയ്ക്കും ഗൂഡാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും. മെമ്മറി കാർഡ് കാവ്യയുടെ കാക്കനാട് പ്രവർത്തിക്കുന്ന ലക്ഷ്യയിൽ എത്തിച്ചോ എന്നും അന്വേഷിക്കും.
പൾസർ സുനിയുമായി നടിയെ ആക്രമിക്കാൻ ദിലീപ് നടത്തിയ ഗൂഢാലോചനയിൽ കാവ്യക്കും അമ്മയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും. അതോടൊപ്പം ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും.
നടി അക്രമിക്കപ്പെട്ട കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന കാര്യം നേരത്തെ സൂചനയുണ്ടായിരുന്നു. അഡ്വ ഫെനി ഒരു മാഡത്തിന് കേസിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
kavya madhavan mother shyamala statement to be recorded in connection with actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here