Advertisement

ട്രെയിനകത്ത് ‘പെട്ടിക്കട’; വലഞ്ഞ് യാത്രക്കാര്‍

July 16, 2017
1 minute Read
business in train

പെട്ടെന്ന് കണ്ടാൽ ഒരു എക്‌സിബിഷൻ സ്റ്റോൾ പോലെ തോന്നുമെങ്കിലും, ഇത് ഒരു ട്രെയിനിന്റെ ഉൾഭാഗമാണ്. വർണശബളമായ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതല്ല ഇത്, മറിച്ച് ട്രെയിനിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന കച്ചവട വസ്തുക്കളാണ്. യാത്രക്കാരിൽ കൗതുകം ജനിപ്പിക്കുന്ന വിവിധ തരം കീ ചെയിനുകൾ മുതൽ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ചീപ്പ്, കണ്ണാടി വരെ ഇക്കൂട്ടത്തിൽ ഉണ്ട്. ബാഗും, ലഗ്ഗേജുകളും വയ്ക്കുന്ന ബർത്തിൽ നിന്നും താഴേക്ക് കെട്ടിത്തൂക്കിയ നിലയിലാണ് ഇവ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ നമ്പർ 16341 ലെ കാഴ്ച്ചയാണ് ഇത്.

പൊതുവെ ഇന്റർസിറ്റി എക്‌സ്പ്രസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. തിരക്ക് മൂലം ആളുകൾ വീട്ടിലേക്കും, ഓഫീസിലേക്കും, കോളേജുകളിലേക്കുമെല്ലാം തിങ്ങി ചെരുങ്ങിയാണ് ഇത്തരം എക്‌സ്പ്രസുകളിൽ യാത്ര ചെയ്യാറുള്ളത്. അതിന് പുറമേ ഇത്തരം കച്ചവടക്കാരുടെ സാനിധ്യവും, അവരുടെ കച്ചവട വസ്തുക്കളുടെ വിൽപ്പനയും കൂടിയാകുമ്പോൾ പലർക്കും അത് അലോസരമാവുന്നു.

ഇത്തരം കച്ചവടക്കാരുടെ ഉപജീവനമാർഗമാണ് ട്രെയിനുകളിലെ വിൽപ്പന എങ്കിലും, അവ ഉയർത്തുന്ന സുരക്ഷാ പ്രശ്‌നങ്ങൾ അനവധിയാണ്. ഇത്തരം കച്ചവടക്കാരിൽ ചിലർ കള്ളന്മാരും, പിടിച്ചുപറിക്കാരും ആയിരിക്കാം. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇത്തരം കള്ളന്മാർ ലക്ഷ്യം വയ്ക്കുന്നത്. അവ ഉയർത്തുന്ന സുരക്ഷാ പ്രശ്‌നങ്ങൾ എത്രത്തോളം ഭയാനകമാണെന്ന് സൗമ്യയുടെ സംഭവം നമുക്ക് കാണിച്ച് തരും.

2011 ഫെബ്രുവരിയിൽ എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങവേയാണ് സൗമ്യ എന്ന ഇരുപത്തിമൂന്നുകാരിയെ ഗോവിന്ദച്ചാമി എന്ന യാചകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ട്രെയിനുകളിലെ സ്ഥിരം കാഴ്ച്ചയാണ് കച്ചവടക്കാരും, ഭിക്ഷാടകരും. ടിക്കറ്റില്ലാതെയുള്ള ഇത്തരം അനധികൃത യാത്രകളും
നിയമവിരുദ്ധമായ കച്ചവടങ്ങളും തടഞ്ഞില്ലെങ്കിൽ ഇനിയും സൗമ്യമാർ ജനിക്കും.

business in train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top