Advertisement

ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി കസ്റ്റഡിയിൽ

20 hours ago
2 minutes Read

ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ഇതര സംസ്ഥാന സ്വദേശിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സ്കൂൾ കുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സ്ലീപ്പർ കോച്ചിൽ നഗ്നനായി സ്കൂൾ കുട്ടികളുടെ അടുത്ത് കിടന്നുവെന്നും കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.

സംഭവം നടക്കുമ്പോൾ കോച്ചിനുള്ളിൽ പോലീസ്-ആർ പി എഫ് ഉദ്യോഗസ്ഥർ ആരുമുണ്ടായിരുന്നില്ല. തൃശൂരിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന അധ്യാപകൻ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ പൂർണ്ണ നഗ്നനായിട്ട് പെൺകുട്ടികളുടെ ബർത്തിൽ ചെല്ലുകയും അവരുടെ അടുത്ത് കിടക്കുകയും ഇവരെ സ്പർശിക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് അധ്യാപകർ ചോദ്യം ചെയ്തപ്പോൾ പ്രതി ഇവിടെ നിന്ന് മാറി തൊട്ടടുത്തുള്ള മറ്റു കുട്ടികളുടെ ബർത്തിലേക്ക് എത്തുകയും ഈ ഒരു കാര്യം തന്നെ ആവർത്തിക്കുകയുമായിരുന്നു.

Read Also: ചേർത്തലയിലെ തിരോധാന കേസുകൾ; DNA പരിശോധന ഫലം ഇന്ന് വന്നേക്കും

തുടർന്ന് കോച്ചിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം വിഷയത്തിൽ ഇടപെടുകയും ഇയാളെ തടഞ്ഞു വെക്കുകയുമായിരുന്നു. തുടർന്ന് ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. കോച്ചിൽ ആർപിഎഫ് ഉദ്യോ​ഗസ്ഥരില്ലയെന്ന പരാതിയും യാത്രക്കാർ പറയുന്നു. ട്രെയിൻ ആലുവയിൽ എത്തിയപ്പോഴാണ് ആർപിഎഫിന്റെ ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Story Highlights : Sexual assault on school children on train; Accused in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top