സ്റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേർ മരിച്ചു

senegal stadium wall collapsed

സെനഗലിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേർ മരിച്ചു. 49 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെനഗലിലെ ഡാക്കറിലെ ഡെംപ ഡയപ് സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്.

ലീഗ് കപ്പിന്റെ ഫൈനൽ മത്സരമായിരുന്നു സ്റ്റേഡിയത്തിൽ. മത്സരത്തിന്റെ അവസാനം ആരാധകർ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷം നിയന്ത്രിക്കാനായി പൊലിസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിനിടയിലാണ് സ്റ്റേഡിയത്തിന്റെ മതിലിഞ്ഞുവീണത്.

യൂണിയൻ സ്‌പോർട്ടീവ് ക്വാകമിനെ 21 ന് സ്‌റ്റേഡ് ഡെ മബോർ കിരീടം നേടിയതോടെയാണ് ആരാധകർ തമ്മിൽ സംഘർഷമുണ്ടായത്.

 

senegal stadium wall collapsed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top