നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കണ്ടെത്തി

dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് പോലീസ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്. പ്രതീഷിന്റെ ജൂനിയര്‍  രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്. ഇന്നലെ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ ഇയാളെ ആലുവാ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറി എന്നാണ് കരുതുന്നത്. ദിലീപിന് കൈമാറാനാണ് ഈ ദൃശ്യങ്ങള്‍ പ്രതീഷിനെ ഏല്‍പ്പിച്ചതെന്നാണ് സൂചന.

പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top