ബസും കാറും കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

Car, flyover, accident bus car accident at kottayam 20 injured

എരുമേലി-പമ്പ റൂട്ടിൽ കണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ബസ്സും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴേകാലിനായിരുന്നു അപകടം. സംഭവത്തിൽ സാരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിന്റെ മുൻ സീറ്റിലിരുന്ന എട്ട് പേർക്കും, കാറിൽ സഞ്ചരിച്ച അഞ്ച് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒൻപത് പേരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

 

bus car accident at Kottayam 20 injured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top