വെടിനിറുത്തല്‍ കരാര്‍ ലംഘനം; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

നിയന്ത്രണ രേഖയിലെ വെടിനിറുത്തല്‍ കരാര്‍ ലംഘനവും, പ്രകോപനവും ഇനിയും തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. യറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ എ.കെ ഭട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാകിസ്താന്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയുമായി എ. കെ ഭട്ട് ഹോട്ട് ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. നിയന്ത്രണ രേഖയില്‍ സമാധാനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ആത്മാര്‍ഥമായ നിലപാടാണുള്ളത്. എന്നാല്‍ ഇരു പക്ഷത്തുനിന്നുമുള്ള സഹകരണത്തോടെ മാത്രമേ അത് നടപ്പില്‍വരുത്താന്‍ പറ്റൂ. എന്നാല്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്‍തുണ നല്‍കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നതെന്ന് എകെ ഭട്ട് വ്യക്തമാക്കി.
loc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here