നിറവയറുമായി ഇഷ ഡിയോൾ; സോഷ്യൽ മീഡിയയിൽ തരംഗമായി മെറ്റേണിറ്റി ഫോട്ടോഷൂട്ട്

തന്റെ ആദ്യത്തെ കൺമണിയെ വരവേൽക്കുന്നതിന്റെ സന്തോഷം ചിത്രങ്ങളിലൂടെ പകർത്തുകയാണ് ബോളിവുഡ് സുന്ദരി ഇഷാ ഡിയോൾ. ഗ്രീസിലെ സാന്റോറിനിയാണ് ഇഷയുടെ മെറ്റേണിറ്റി ഷൂട്ടിന് പശ്ചാത്തലമായത്.
A post shared by Esha Deol (@imeshadeol) on
ബോളിവുഡ് ഡ്രീം ഗേൾ ഹേമമാലിനിയുടെയും ധർമ്മേന്ദ്രയുടെയും മൂത്തമകളാണ് ഇഷ. 2012 ലായിരുന്നു ഭരത് തഖ്ടാനിയുമായുള്ള ഇഷയുടെ വിവാഹം. പിറക്കാനിരിക്കുന്ന കുഞ്ഞിനു വേണ്ടി ഇഷയുടെ ആശയങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കുന്ന നഴ്‌സറിയുടെ ചിത്രവും ആരാധകർക്കായി താരം പങ്കുവച്ചിട്ടുണ്ട്. യുവ, ദസ്, ധൂം തുടങ്ങിയവയാണ് ഇഷയുടെ പ്രധാനചിത്രങ്ങൾ.
ഭർത്താവ് ഭരത് തഖ്ടാനിയുമൊത്തുള്ള ഇഷയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
isha deol maternity photoshoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here