ഫൊട്ടോഗ്രഫി ലക്ഷ്യമിട്ട് കൊഡാക്കിന്റെ ആദ്യ സ്മാർട്ട് ഫോൺ; എക്ട്രയുടെ ക്യാമറ സവിശേഷതകൾ കാണാം

കൊഡാക്കിന്റെ ആദ്യ സ്മാർട് ഫോൺ ‘കൊഡാക് എക്ട്ര’ ഇന്ത്യയിലെത്തി. പ്രമുഖ ഫോട്ടോഗ്രാഫി ബ്രാൻഡായതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫി പ്രേമികളെ മുന്നിൽ കണ്ടുകൊണ്ടാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 21 മെഗാപിക്‌സലാണ് ഫോണിന്റെ ക്യാമറ.

കൊഡാക്കിന്റെ 1941 മോഡലായ എക്ട്ര എന്ന ക്യാമറയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മാർട് ഫോണിന് പേരിട്ടിരിക്കുന്നത്.

എക്ട്രയുടെ ക്യാമറ സവിശേഷതകൾ കാണാം

kodak ektra smartphone features

13 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. ഒപ്പം ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോകസും എഫ്2.2 അപ്പേർച്ചറും സെൽഫി ക്യാമറയ്ക്കുണ്ട്.
ഡിഎസ്എൽആർ ക്യാമറകളെ പോലെയാണ് എക്ട്രയിലെ ക്യാമറ ആപ്പ് പ്രവർത്തിപ്പിക്കുന്നതും. സെറ്റിങ്‌സ് മാറ്റുന്നതും മറ്റും വിവിധ മോഡുകൾ തിരഞ്ഞെടുക്കുന്നതുമെല്ലാം ക്യാമറ ആപ്പിലൂടെ സാധിക്കും.

ഓട്ടോമാറ്റിക് മോഡിനൊപ്പം പുറമെ മാന്വൽ മോഡും എക്ട്രയിലുണ്ട്. ഇതിൽ നിങ്ങൾക്ക് എക്‌സ്‌പോഷർ, ഐഎസ്ഓ, ഫോകസ്, വൈറ്റ് ബാലൻസ്, ഷട്ടർ സ്പീഡ് എന്നിവ ക്രമീകരിക്കാം. ഇതുമാത്രമല്ല ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനായി പ്രമുഖ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനായ സ്‌നാപ് സീഡും ഫോണിൽ ലഭ്യമാണ്.

മറ്റ് സവിശേഷതകൾ :

ഡികാ കോർ ഹിലിയോ എക്‌സ്20 പ്രൊസസർ, 3ജിബി റാം, 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസിപ്ലേ, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3000 mAh ബാറ്ററി എന്നിവയാണ് എക്ട്രയുടെ ഹാർഡ്‌വെയർ പ്രത്യേകതകൾ. ആൻഡ്രോയിഡ് 6.0 മാർഷ് മെലോ ഓഎസിലാണ് ഫോണിന്റെ പ്രവർത്തനം.

19,990 രൂപയാണ് ഇന്ത്യയിൽ എക്ട്രയുടെ വില. ജൂലൈ 18 മുതൽ ഫഌപ്കാർട്ടിൽ ഫോൺ ലഭ്യമാകും.

kodak ektra smartphone features

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top