Advertisement

ഓൺലൈനായി പോക്കുവരവ്; നടപടികൾ അന്തിമഘട്ടത്തിൽ

July 18, 2017
Google News 1 minute Read
mutation of land to be online in ernakulam district

എറണാകുളം ജില്ലയിൽ മുഴുവൻ വില്ലേജുകളിലും ഓൺലൈൻ പോക്കുവരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള. ഓഗസ്‌റ്റോടെ ഓൺലൈൻ പോക്കുവരവ് പൂർണ്ണമായും നടപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ റീസർവേ ചെയ്തിട്ടില്ലാത്ത 54 വില്ലേജ് ഓഫീസുകളെ ബിടിആർ, തണ്ടപ്പേർ ഡിജിറ്റലൈസേഷൻ ഓഗസ്റ്റിൽ പൂർത്തീകരിക്കുമെന്നും ഇതോടൊപ്പം വില്ലേജുകളിൽ ഭൂനികുതി സ്വീകരിക്കുന്നതും ഓൺലൈൻ വഴി നടപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

54 വില്ലേജുകളിൽ രേഖകളുടെ ഡിജിറ്റലൈസേഷൻ ആരംഭിച്ചിട്ടുണ്ട്. 73 വില്ലേജുകളിൽ 22 ലക്ഷത്തോളം രേഖകളുടെ ഡിജിറ്റലൈസേഷനാണ് പൂർത്തിയാക്കിയത്. ഓൺലൈൻ പോക്കുവരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആധാരത്തിന് മുമ്പ് ബന്ധപ്പെട്ട വില്ലേജിൽ നിന്ന് വിൽക്കുന്നയാളുടെ പേരിലുള്ള തണ്ടപ്പേർ(ആർഒആർ) ലഭ്യമാക്കി ആധാരം തയ്യാറാക്കി രജിസ്റ്റർ ചെയ്യണം. ഇതുവഴി വില്ലേജ് രേഖകളുടെ പരിശോധന സാധ്യമാകുകയും, കള്ള ആധാര രജിസ്‌ട്രേഷൻ തടയുകയും ഭൂമി വാങ്ങുന്നവർ കബിളിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകുകയും ചെയ്യും.

വില്ലേജ് ഓഫീസിൽ നിന്ന് വിൽക്കുന്ന കക്ഷിയുടെ തണ്ടപ്പേർ പകർപ്പ് വാങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ാധാരം നടത്തിയതെങ്കിൽ ആധാരം നടന്ന് പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രത്യേക അപേക്ഷ നൽകാതെ പോക്കുവരവ് സാധ്യമാകും.

 

mutation of land to be online in Ernakulam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here