നിയമസഭ സമ്മേളനം ആഗസ്റ്റ് 7 മുതൽ

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മറ്റ് നിയമസഭാ തീരുമാനങ്ങൾ
- ജി രാജേന്ദ്രനെ (തിരുവനന്തപുരം) നിലവിലുളള ഒഴിവിൽ പി.എസ്.സി. അംഗമായി നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
- സപ്ലൈക്കോ സി.എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷിന് കൊച്ചി സ്മാർട് സിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
- കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന ഷർമിള മേരി ജോസഫിനെ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയായും ആസൂത്രണ സാമ്പത്തിക കാര്യ സെക്രട്ടറിയായും നിയമിക്കാൻ തീരുമാനിച്ചു.
- സർവ്വെ ആൻറ് ലാൻറ് റെക്കോർഡ്‌സ് ഡയറക്ടർ ഗോപാലകൃഷ്ണന് തിരുവനന്തപുരം സ്മാർട്ട് സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
- ആർ.എം.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ആർ. രാഹുലിന് കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
- ഉത്പാദക രാജ്യങ്ങളിൽനിന്ന് തോട്ടണ്ടി സംഭരിക്കുന്നതിന് രൂപീകരിക്കുന്ന പ്രത്യേക ഉദ്ദേശ കമ്പനിയുടെ സ്‌പെഷ്യൽ ഓഫീസറായി റിട്ടയേർഡ് അഡീഷണൽ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യനെ നിയമിച്ചു.
ശമ്പളപരിഷ്‌കരണ ആനുകൂല്യം അനുവദിച്ചു
- കേരള ഡൻറൽ കൗൺസിലിലെ ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യം അനുവദിക്കാൻ തീരുമാനിച്ചു.
തസ്തികകൾ അനുവദിച്ചു
- സബോർഡിനേറ്റ് ജുഡിഷ്യറിയിൽ കീഴ്‌ക്കോടതികളിലും സബ്‌കോടതികളിലുമായി 460 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരള ഹൈക്കോടതി ആവശ്യപ്പെട്ട തസ്തികകളിൽ ആദ്യഘട്ടമായാണ് 460 എണ്ണം അനുവദിച്ചത്.
- വിഴിഞ്ഞം പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്നു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ 10 തസ്തികകൾ അനുവദിച്ചു.
- കേരള മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻറെ ഓഫീസിലേക്ക് 4 തസ്തികകൾ അനുവദിച്ചു.
- തൃശ്ശൂർ ജില്ലയിലെ വിയ്യൂർ ഫയർ ആൻറ് റസ്‌ക്യൂ അക്കാദമിയിൽ പുതുതായി 22 തസ്തികകൾ സൃഷ്ടിക്കാൻ തീരൂമാനിച്ചു.
- മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിൽ ആലത്തിയൂർ ആസ്ഥാനമായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനു വേണ്ടി 10 തസ്തികകൾ സൃഷ്ടിച്ചു.
- കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിൻറെ തിരുവനന്തപുരം ബഞ്ചിലേക്ക് 37 തസ്തികകൾ സൃഷ്ടിച്ചു.
പെൻഷൻ വർദ്ധിപ്പിച്ചു
- പി.എസ്.സി. മുൻ ചെയർമാൻമാരുടെയും അംഗങ്ങളുടെയും പെൻഷൻ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. വാർഷിക സേവനത്തിന് അടിസ്ഥാന ശമ്പളത്തിൻറെ 7.5 ശതമാനം എന്ന നിരക്കിൽ പെൻഷന് അർഹതയുണ്ടായിരിക്കും. നിലവിൽ ഒരു വർഷത്തെ സേവനത്തിന് 5 ശതമാനം എന്നതാണ് നിരക്ക്. പരമാവധി പെൻഷൻ അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ അർഹതയ്ക്ക് രണ്ടു വർഷത്തെ മിനിമം സേവനം ഉണ്ടായിരിക്കണം. മിനിമം പെനൻഷന് 30 ശതമാനം എന്ന നേരത്തെയുളള വ്യവസ്ഥ ഒഴിവാക്കി.
- താനൂർ നിയമസഭാ മണ്ഡലത്തിൽ തിരൂർ പുഴയ്ക്കു കുറുകെ 13 കോടി രൂപ ചെലവിൽ പാലം നിർമ്മിക്കാൻ മന്ത്രിസഭ അനുമതി നൽകി. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കിയാണ് പ്രവൃത്തി നടത്തുക.
സ്ഥലം അനുവദിച്ചു
- വനിത പോലീസ് ബറ്റാലിയന് ആസ്ഥാനം നിർമ്മിക്കുന്നതിന് തിരുവനന്തപുരം മേനംകുളം വില്ലേജിലെ സിഡ്‌കോയുടെ കൈവശമുളള 30 ഏക്ര ഭൂമിയിൽ 10 ഏക്ര ഭൂമി ലഭ്യമാക്കാൻ തീരുമാനിച്ചു.
- മലപ്പുറം ജില്ലാ പി.എസ്.സി. ഓഫീസ് നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പിൻറെ 30 സെൻറ് സ്ഥലം വ്യവസ്ഥകൾക്കു വിധേയമായി അനുവദിക്കാൻ തീരുമാനിച്ചു.
ധനസഹായം
- മലപ്പുറം മങ്കട മദാരി വീട്ടിൽ മുഹമ്മദ് അഷറഫിൻറെ ജനിതക സംബന്ധമായ രോഗം ബാധിച്ച മകൾ ഫാത്തിമ ഹന്നയുടെ (11) എൻസൈം മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.
- തൃശ്ശൂർ കുണ്ടന്നൂർ കാരുമുക്കിൽ വീട്ടിൽ സൂധീർബാബുവിൻറെ ജനിതക സംബന്ധമായ രോഗം ബാധിച്ച മകൾ ലക്ഷമിയുടെ (14) എൻസൈം മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ
- തൃശ്ശൂർ ദേശമംഗലം പുത്തൻപീടികയിൽ വീട്ടിൽ നിഷാദിൻറെ മകൾ നിസല ഫർഹീൻറെ (3) എൻസൈം മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ
- പാലക്കാട് തെക്കേദേകം കണക്കൻപാറ വീട്ടിൽ കാജാഹൂസൈൻറെ മകൻ അൻസിലിൻറെ (8) എൻസൈം മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ
- ആലപ്പുഴ നൂറനാട് പണയിൽ സുനിത ഭവനത്തിൽ ശ്രീകുമാറും ഭാര്യ സജിതകുമാരിയും മരണപ്പെട്ട സാഹചര്യത്തിൽ ഇവരുടെ നിരാലംബരായ മക്കൾക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രായപൂർത്തിയാകുന്നതുവരെ തുക ബാങ്കിൽ നിക്ഷേപിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here