മിനിസ്കർട്ട് ധരിച്ച് പൊതു നിരത്തിലൂടെ നടന്നു; സൗദിയിൽ യുവതി പോലീസ് പിടിയിൽ

സൗദിയിൽ മിനിസ്കർട്ട് ധരിച്ച് സഞ്ചരിച്ച യുവതിയെ അറസ്റ്റ് ചെയ്തു. മിനിസ്കർട്ട് ധരിച്ചതിന് പുറമെ പൊതു നിരത്തിലൂടെ നടക്കുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് അറസ്റ്റ്. സൗദി അറേബ്യയുടെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിച്ചുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി.
يجب ان لاتطلع في بلد محافظ بهذا الشكل ، عليها احترام القوانين ، ولاا سوف يكون مصيرها معروف#مطلوب_محاكمة_مودل_خلود
pic.twitter.com/1ygF1UCD53— فــّــواز الوايلي ? (@1__shadw) July 16, 2017
വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിനിസ്കർട്ടും ക്രോപ് ടോപ്പും ധരിച്ച് യാത്രചെയ്യുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരുന്നത്. ശിരോ വസ്ത്രം ധരിച്ചിരുന്നില്ല. വസ്ത്ര ധാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. മുഖം അടക്കം മറച്ചുള്ള വസ്ത്രങ്ങൾ മാത്രമേ ഇവിടെ സ്ത്രീകൾ ധരിക്കാൻ പാടുള്ളൂ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here