ആനീസ് കിച്ചണ്‍ ആനിയുടേതല്ലെന്ന് ഷാജി കൈലാസ്

annies kitchen

ഷാജി കൈലാസിന്റെ ഭാര്യയും മുന്‍കാല നടിയുമായ ആനി എന്ന ചിത്ര ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ പേരാണ് ആനീസ് കിച്ചണ്‍. എന്നാല്‍ ഈ പേരില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആനിയുടെ സംരംഭകത്വത്തില്‍ ഉള്ളതെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആനീസ് കിച്ചണ്‍ എന്ന റെസ്റ്റോറന്റും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റെസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോൺ കോളുകൾ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങൾ മുൻകൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കിൽ നിങ്ങളെ അറിയിക്കുന്നതായിരിക്കും. എന്നാണ് ഷാജി കൈലാസ് ഇതെ കുറിച്ച് വ്യക്തമാക്കിയത്. ഫെയ്സ് ബുക്കിലൂടെയായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം.

annies kitchen, shaji kailas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top