ഡി സിനിമാസ്; വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്

d cinemas

ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസം തീയറ്റര്‍ സമുച്ചയം നില്‍ക്കുന്ന ഭൂമിയില്‍ വന്‍ ക്രമക്കേട് നടന്നതായി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്.ഇതില്‍  35സെന്റ് സ്ഥലം തോട് പുറമ്പോക്കാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷണര്‍ 2015ല്‍ നിര്‍ദേശിച്ച സ്ഥലം ആണിത്. ജില്ലാ കളക്ടറെയായിരുന്നു ലാന്റ് റവന്യൂ വകുപ്പ് അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ നടപടികള്‍ ഉണ്ടായില്ല.

ഈ ഭൂമിയുടെആദ്യമായി പോക്കുവരവ് ചെയ്ത കരം അടച്ചത് 2005ലാണ്. വലിയ തമ്പുരാന്‍ കോവിലകം വകയായുള്ള സ്ഥലമാണിത്.

Dileep, D cinemas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top