Advertisement

ടിനിയെ ഞെട്ടിച്ച് മമ്മൂട്ടി ആ ചിത്രം വാട്സ് ആപ് ചെയ്തു

July 21, 2017
1 minute Read
tiny

മമ്മൂട്ടി ടിനിയ്ക്ക് സമ്മാനിച്ച ഷര്‍ട്ടാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമ്മാനമായി ലഭിച്ച ഈ ഷര്‍ട്ടിന്റെ പ്രത്യേകത ഇന്നാണ് ടിനി അറിഞ്ഞത്, അതും മമ്മൂട്ടി ആ ചിത്രം വാട്സ് ആപ് ചെയ്തപ്പോള്‍..ആ കഥ എങ്ങനെയെന്ന് അറിയേണ്ടേ? പ്രാഞ്ചിയേട്ടന്‍ എന്ന രഞ്ജിത്ത് ചിത്രത്തിന് ശേഷം നടന്‍ മമ്മൂട്ടി ടിനി ടോമിന് സമ്മാനിച്ച ഷര്‍ട്ടാണിത്. മമ്മൂട്ടി തന്ന ഗിഫ്റ്റായത് കൊണ്ട് തന്നെ ടിനി ഇത് സൂക്ഷിച്ച് വച്ചു. എന്നാല്‍ ഇന്ന് രാവിലെ മമ്മൂട്ടി ടിനിയ്ക്ക് ഒരു ഫോട്ടോ അയച്ചു. ജയലളിതയും, രജനികാന്തും പങ്കെടുത്ത് ഒരു പരിപാടിയില്‍ മമ്മൂട്ടിയും പങ്കെടുത്ത വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രമായിരുന്നു അത്. സൂക്ഷിച്ച് നോക്കിയപ്പോളാണ് അത് ശ്രദ്ധിച്ചത്, മമ്മൂട്ടി അന്ന് തനിയ്ക്ക് സമ്മാനിച്ച അതേ ഷര്‍ട്ടാണ് ചിത്രത്തിലും.  അപ്പോള്‍ ഈ ഷര്‍ട്ടിന്റെ പ്രായം എത്രയാണെന്ന് ഊഹിക്കാമോ എന്നാണ് ടിനിയോട് മമ്മൂട്ടിയുടെ ചോദ്യം.

അതേ ഷര്‍ട്ടിട്ട ഫോട്ടോയ്ക്കൊപ്പം ആ പഴയ ചിത്രവും പോസ്റ്റ് ചെയ്ത് ടിനി തന്നെയാണ് ഫെയ്സ് ബുക്കിലൂടെ ഈ ‘ഷര്‍ട്ട് കഥ’ ആരാധകരെ അറിയിച്ചത്. ഈ സമ്മാനം ഒരിക്കലും വിലമതിക്കാനാകാത്തതാണെന്നും ടിനി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top