ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ രാഷ്ട്രപതിയാണ് കോവിന്ദെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട വരിലൊരാളാണ് രാംനാഥ് കോവിന്ദെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 1974നു ശേഷമുള്ള കണക്കുകളാണ് കമ്മീഷൻ പുറത്തു വിട്ടത്.
65.65 ശതമാനം വോട്ടു നേടിയാണ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായ മുൻ സ്പീക്കർ മീരാകുമാർ 34.35 ശതമാനം വോട്ടാണ് നേടിയടത്. ആകെ വോട്ടുമൂല്യമായ 10,98,903 ൽ കോവിന്ദ് നേടിയത് 7,02,044 ആണ്. വിജയിക്കാൻ 5,49,001 വോട്ടുമൂല്യമാണ് വേണ്ടിയിരുന്നത്. 3,67,314 വോട്ടുമൂല്യമാണ് മീരാകുമാർ നേടിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 2012ലെ തെരഞ്ഞെടുപ്പിൽ 69.31 ശതമാനം വോട്ടാണ് പ്രണബ് മുഖർജി നേടിയത്. 2001ൽ പ്രതിഭാ പാട്ടീലിന് 65.87ശതമാനം വോട്ടും 2002 ൽ അബ്ദുൽ കലാമിന് 94.97 ശതമാനം വോട്ടും ലഭിച്ചിരുന്നു. കെ ആർ നാരായണനാണ്(1997) 1974നു ശേഷം ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ രാഷ്ട്രപതി. 1957ൽ രണ്ടാമങ്കത്തിൽ 98.99 ശതമാനം വോട്ട് നേടിയ ഡോ.രാജേന്ദ്രപ്രസാദ് ആണ് ഇതുവരെ ഏറ്റവും ഭൂരിപക്ഷം നേടിയ രാഷ്ട്രപതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here