പുലിമുരുകന്‍ ത്രിഡി ഇന്ന് തീയറ്ററുകളിലെത്തിയില്ല

സാങ്കേതിക പ്രശ്നങ്ങള്‍ വിലങ്ങുതടിയായി, പുലിമുരുകന്‍ ത്രിഡി ഇന്ന് പ്രദര്‍ശനത്തിന് എത്തിയില്ല.
56തീയറ്ററുകളില്‍ ഇന്ന് പുലിമുരുകന്‍ ത്രിഡി പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപനം. പല പത്രങ്ങളിലും ഫുള്‍പേജ് പരസ്യവുമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രിവ്യൂ കണ്ടപ്പോഴാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും നാളെ ചിത്രം തീയറ്ററുകളില്‍ എത്തുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി. സാറ്റലൈറ്റ് പ്രൊജക്ഷന്‍ കമ്പനി ക്യൂബ് വഴിയാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ചിത്രം ക്യൂബിന്റെ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്തിരുന്നു. ഇതിലാണ് തകരാര്‍ കണ്ടെത്തിയത്.
pulimurukan 3d
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here