Advertisement

പുലിമുരുകന്‍ 6D എത്തി

August 29, 2017
0 minutes Read
Pulimurugan
 മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇനി സിക്‌സ് ഡിയില്‍ കാണാം. ചിത്രത്തിന്റെ ഹ്രസ്വരൂപം 6ഡിയില്‍ റിലീസായി.10മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം കൊച്ചിയിലെ ന്യൂക്ലിയസ് മാളില്‍ പ്രദര്‍ശിപ്പിച്ചു.
സിനിമയില്‍ പുലിയുമായുള്ള സംഘട്ടനരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള 6ഡി ചിത്രം.  മലയാള സിനിമ 6ഡിയിലെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു.രാജ്യത്തെ ആദ്യ 6ഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.  6ഡി പ്രദര്‍ശിപ്പിക്കാവുന്ന മറ്റ് തിയറ്ററുകളിലും ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top