Advertisement

സ്ട്രോബെറിയല്ല, ഗിന്നസ് സ്ട്രോബറി; ഭാരംകൊണ്ട് ലോക റെക്കോര്‍ഡ് നേടി ‘കുഞ്ഞന്‍ പഴം’

February 17, 2022
2 minutes Read

സ്വാദ് കൊണ്ട് ആളുകളുടെ മനം കീഴടക്കിയ ഈ കുഞ്ഞന്‍, ( strawberry ) ഇപ്പോള്‍ വലുപ്പം കൊണ്ട് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. സാധാരണ ഗതിയില്‍ സ്ട്രോബെറിയ്ക്ക് 20-30 ഗ്രാം വരെയാണ് ഭാരവെയ്ക്കുന്നത്. എന്നാല്‍ ഈ ഗിന്നസ് ബെറിയ്ക്ക് 289 ഗ്രാമാണ് ഭാരം. ( Guinness record ) ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ട്രോബെറിയ്ക്കുള്ള റെക്കോര്‍ഡാണ് ഇസ്രായേലില്‍ നിന്നുള്ള ബെറിയ്ക്ക് ലഭിച്ചത്. ഇതിനുപുറമെ, ഈ സ്ട്രോബെറിയ്ക്ക് 18 സെന്റീമീറ്റര്‍ നീളവും 34 സെന്റീമീറ്റര്‍ ചുറ്റളവുമുണ്ട്.

ഐലാന്‍ ഇനത്തില്‍പെട്ട സ്ട്രോബെറിയാണിത്. ഇസ്രായേലിലെ കാഡിമ-സോറനില്‍ സ്ഥിതി ചെയ്യുന്ന ‘സ്ട്രോബെറി ഇന്‍ ദി ഫീല്‍ഡ്’ എന്ന കുടുംബ വ്യവസായ സംരംഭകയായ ഏരിയലാണ് ഇത് വളര്‍ത്തിയത്. താരതമ്യേന മറ്റ് സ്ട്രോബെറികളില്‍ നിന്നും അധികമായി വലുപ്പം വെയ്ക്കുന്ന ഇനമാണ് ഐലാന്‍. ഇസ്രായേല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (എആര്‍ഒ) ഗവേഷകനായ ഡോ.നിര്‍ ദായിയാണ് ഐലാന്‍ ഇനം സ്ട്രോബെറി ആദ്യമായി വളര്‍ത്തിയത്. ടെല്‍-അവീവിനടുത്തെ ബെറ്റ്-ദാഗനിലുള്ള എആര്‍ഒ വോള്‍ക്കാനി സെന്ററിലാണ് ആദ്യമായി ഈ ഇനം വളര്‍ന്നത്.

എന്നാല്‍ മറ്റൊരു അത്ഭുതപ്പെടുത്തുന്ന വസ്തുത എന്തെന്നാല്‍ ഐലാന്‍ ഇനത്തില്‍പ്പെട്ട ഒന്നിലധികം സ്ട്രോബെറികള്‍ കൂടിച്ചേര്‍ന്നാണ് ഇത്രയും വലിയ ഒറ്റപ്പഴമായി മാറിയതെന്ന് ഏരിയല്‍ പറയുന്നു. 2015ല്‍ ജപ്പാനില്‍ നിന്നുള്ള ഒരു കര്‍ഷക വളര്‍ത്തിയ സ്ട്രോബെറിയുടെ റെക്കോര്‍ഡാണ് ഈ ഐലാന്‍ ഇനം തകര്‍ത്തത്. ജപ്പാന്‍ കാരിയുടെ ബെറിയുടെ ഭാരം 250 ഗ്രാമായിരുന്നു.

Story Highlights: strawberry wins Guinness record as world’s largest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top