ഷാറുഖ് ഖാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്

ഫെമാ നിയമം ലംഘിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബോളിവുഡ് താരം ഷാറുഖ് ഖാന് സമൻസ് അയച്ചു. ആഗസ്റ്റ് 23ന് ഹാജരാകാനാണ് ഷാരുഖ് ഖാനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.പി.എല്ലിൽ കൊൽകത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികൾ നിയമ വിരുദ്ധമായി വില കുറച്ച് വിറ്റതിനാണ് ഷാരുഖ് ഖാൻ അന്വേഷണം നേരിടുന്നത്.
കഴിഞ്ഞ മാർച്ചിൽ ഈ കേസിൽ ഷാരുഖ് ഖാനും, ഭാര്യ ഗൗരി ഖാനും, ജൂഹി ചൗളക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
ഷാറുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎൽ ടീം വിജയം വരിച്ചതോടെ രണ്ട് കോടി ഓഹരികൾ അധികമായി നൈറ്റ് റൈഡേഴ്‌സ് സ്‌പോർട്‌സ് ഇറക്കിയിരുന്നു. ഇതിൽ 50 ലക്ഷം ഓഹരികൾ സീ ഐലൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് കൈമാറി. 40 ലക്ഷം ഓഹരികൾ ജൂഹി ചൗളയ്ക്കും നൽകി.
ഈ 90 ലക്ഷം ഓഹരികളും വെറും 10 രൂപ നിരക്കിലാണ് വിറ്റത്. യഥാർഥ വില ഇതിലും വളരെ വലുതായിരുന്നു. ജൂഹി ചൗള വാങ്ങിയ 40 ലക്ഷം ഓഹരികൾ മറ്റൊരു കമ്പനിക്ക് മറിച്ചുവിറ്റതും 10 രൂപ നിരക്കിലായിരുന്നു. 86 രൂപ മുതൽ 99 രൂപ വരെ യഥാർഥ ഓഹരി വിലയുള്ളപ്പോഴായിരുന്നു ഈ കൈമാറ്റങ്ങൾ. ഇതിലൂടെ 73 കോടിയിലധികം രൂപ നികുതി വെട്ടിപ്പ് നടത്തി എന്നാണ് ആരോപണം.
shahrukh khan enforcement directorate summons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here