താനാജിയായി അജയ് ദേവ്ഗൺ

tanaji first look poster

മറാത്താ നേതാവും, ഛത്രപതി ശിവജിയുടെ ഉറ്റ സ്‌നേഹിതനുമായിരുന്ന സുബേദാർ താനാജി മാലുസേറിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

തന്റെ നാടിനും ജനങ്ങൾക്കും രാജാവായിരുന്ന ഛത്രപതി ശിവജിക്കും വേണ്ടി പോരാടിയ മഹാനായ മനുഷ്യനും ചരിത്രത്തിലെ വാഴ്ത്തപ്പെടാത്ത നായകനുമാണ് സുബേദാർ താനാജി മാലുസേർ എന്ന് ദേവ്ഗൺ തന്റെ ട്വീറ്റിൽ കുറിച്ചു.

1670ൽ നടന്ന സിൻഹഗഡ് യുദ്ധത്തിലൂടെ കൊണ്ടനയുടെ ശക്തികേന്ദ്രം തിരിച്ചു പിടിച്ചത് അദ്ദേഹത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. ഈ പോരാട്ടത്തിൽ താനാജിക്ക് സഹായിയായി അദ്ദേഹത്തിന്റെ വളർത്തു മൃഗമായ ഗൗളിയുമുണ്ടായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ അജയ് ദേവ്ഗണിനൊപ്പം ഗൗളിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

tanaji first look poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top