Advertisement

ചൈന ആക്രമിച്ചാൽ 20 ദിവസത്തിനപ്പുറം ഇന്ത്യയ്ക്ക് പിടിച്ച് നിൽക്കാനാവില്ലെന്ന് സി എ ജി റിപ്പോർട്ട്

July 22, 2017
1 minute Read
indian-army

ഇന്ത്യൻ സൈന്യത്തിന്റെ കഴിവിൽ ചോദ്യം ചെയ്ത് സിഎജി റിപ്പോർട്ട്. ചൈന് ആക്രമിച്ചാൽ 20 ദിവസത്തിനപ്പുറം ഇന്ത്യയ്ക്ക് പിടിച്ച് നിൽക്കാനാവില്ലെന്നാണ ്‌ സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യ ഭൂട്ടാൻ ചൈന അതിർത്തിയിൽ ആശങ്ക തുടരുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട്.

സൈന്യത്തിന് അതീവ പ്രാധാന്യമാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് അവകാശപ്പെടുമ്പോഴും നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറി മൂന്ന് വർഷത്തിന് ശേഷവും ഇന്ത്യൻ സൈന്യത്തിന്റെ അവസ്ഥയിൽ യാതൊരു പുരോഗതിയുമില്ലെന്ന് സിഎജി റിപ്പോർട്ട് പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈന്യമായ ഇന്ത്യൻ ആർമിക്ക് ആവശ്യമുള്ള ആയുധങ്ങളുടെ പകുതി പോലും വർഷങ്ങളായി ഇല്ല. ആവശ്യത്തിന് ആയുധങ്ങളും സന്നാഹങ്ങളുമില്ലാത്തത് മൂലം അധികം നേരം എതിരാളികൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സൈന്യത്തിനാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച്ചയാണ് പാർലമെന്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്. സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളുടെ കുറവിനെ കുറിച്ച് പഠിച്ച ഓഡിറ്ററാണ് റിപ്പോർട്ട് തയാറാക്കിയത്.

No improvement in Army’s availability of ammunition says CAG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top