മൊഴി മാറ്റിപ്പറഞ്ഞും പോലീസുകാരെ കുഴപ്പിച്ചും പ്രതീഷ് ചാക്കോ

നടിയെ ആക്രമിച്ച കേസിൽ, നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ആലുവയിലെ പ്രമുഖ നേതാവ് ഏറ്റുവാങ്ങിയെന്ന മൊഴി മാറ്റി പറഞ്ഞ് പ്രതീഷ് ചാക്കോ. മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ മൊബൈൽ ഫോൺ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയ്ക്ക് നൽകിയിരുന്നുവെന്നാണ് കണ്ടെത്തിയത്. ഈ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ ആലുവയിലെ ഒരു പ്രമുഖ നേതാവിന് നൽകിയിരുന്നതെന്നാണ് നൽകിയിരുന്ന മൊഴി.
മൊബൈൽ ഫോൺ ജൂനിയർ അഭിഭാഷകന് നൽകിയെന്ന് ആദ്യം മൊഴിനൽകിയ പ്രതീഷ് പിന്നീട് മൊഴി മാറ്റി പറയുകയായിരുന്നു. അതേസമയം പിടിയ്ക്കപ്പെട്ടാൽ ഫോൺ ഗോശ്രീ പാലത്തിൽനിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞതായി മൊഴി നൽകാൻ സുനിയെ ഉപദേശിച്ചതും പ്രതീഷ് ചാക്കോയാണ്.
സുനിലിന്റെ ബാഗും വസ്ത്രങ്ങളും വക്കീൽ ഓഫീസിൽനിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. നിയമസഹായത്തിനപ്പുറം കുറ്റകൃത്യം മറയ്ക്കാനും അഭിഭാഷകനായ പ്രതീഷ് ചാക്കോ സഹായിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here