Advertisement

8000 കലോറിയുടെ ഭക്ഷണം; ശ്വാസം മുട്ടാതിരിക്കാൻ ഓക്‌സിജൻ മാസക് വെച്ചുള്ള ഉറക്കം; എളുപ്പമല്ല സുമോ ഗുസ്തിക്കാരുടെ ജീവിതം

July 22, 2017
1 minute Read
shocking life of sumo wrestlers

അഞ്ച് നേരമുള്ള മൃഷ്ടാന ഭോജനം, അൽപ്പ നേരം കായികാഭ്യാസം, നല്ല ഉറക്കം…ശരീരം കണ്ടാൽ തന്നെ അറിയാം സുമോ ഗുസ്തിക്കാരുടേത് സുഖജീവിതമാണ് എന്ന് വിചാരിച്ചിരിക്കുകയാണോ നിങ്ങൾ ? എങ്കിൽ തുമോസുന സുമോ എന്ന സുമോ ഗുസ്തിക്കാരുടെ കളരിയിലേക്ക് പോകണം. കഴിക്കുന്ന ഭക്ഷണം മുതൽ, അണിയുന്ന വസ്ത്രത്തിനും ജീവിതശൈലിക്കും വരെ നിയന്ത്രണങ്ങൾ നിർബന്ധമാക്കിയിട്ടുള്ള ഇടമാണ് തൊമേസുന സുമോ.

അവരുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ മണൽതരികളിൽ മുഖമടിച്ച് വീണും, വീഴ്ത്തിയും, സഹ ഗുസ്തിക്കാരാൽ ബോക്‌സിങ്ങ് റിങ്ങിന് പുറത്തേക്ക് വലിച്ചെറിയപ്പട്ടുമാണ്. ഇപ്പോൾ 11 ഗുസ്തിക്കാരാണ് തുമോസുന സുമോവിൽ ഉള്ളത്.

ജപ്പാനിലെ നഗോയയിൽ സ്ഥിതി ചെയ്യുന്ന തുമോസുന സുമോയ്ക്ക് പറയാനുള്ളത് 7 പതിറ്റാണ്ട് പഴക്കമുള്ള സുമോ ഗുസ്തി കഥകളാണ്. ജപ്പാന്റെ 15 നൂറ്റാണ്ട് പഴക്കമുള്ള സുമോ ഗുസ്തി എന്ന ആയോധന കല അഭ്യസിക്കാനായി തുമോസുന സുമോയിൽ എത്തുന്നവർ സുമോ പരിശീലനക്കളരിയിലെ പാരമ്പര്യ വിധികൾക്കും നിയമങ്ങൾക്കുമനുസരിച്ചു ജീവിക്കണമെന്നുള്ളത് നിർബന്ധമാണ്. അവരുടെ ഭക്ഷണം മുതൽ വസ്ത്രധാരണം വരെ ഇതിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. കൗപീനം മാത്രം ധരിച്ചാണ് തുമോസുന സുമോവിൽ ഗുസ്തിക്കാർ താമസിക്കുന്നത്.

റികിഷി എന്നാണ് ഗുസ്തിക്കാരെ വിളിക്കുന്നത്. രാവിലെ മൂന്ന് മണിക്കൂറോളം പരിശീലിച്ചിട്ടാണ് ഇവർ പ്രഭാത ഭക്ഷണത്തിനായി നീങ്ങുന്നത്. രാവിലെ 10.30 ന് റികിഷികളുടെ പരിശീലനം അവസാനിക്കും.

ശേഷം ജൂനിയർ റികിഷികൾ പാകം ചെയ്ത ഭക്ഷണമാണ് ഇവർ കഴിക്കുക. 8000 കലോറിയാണ് ഒരു ദിവസം അവർക്ക് കഴിക്കേണ്ടത്. പന്നിയുടെ കാൽ അരച്ച് ചേർത്ത സ്‌പ്രെഡ്, നന്നായി മൊരിഞ്ഞ മത്തി, വേവിച്ച ചോറ് എന്നിവയെല്ലാം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേകതരം ഭക്ഷണമാണ് റികിഷികൾ കഴിക്കുന്നത്. ഒപ്പം ‘ചങ്കോ നബെ’ എന്ന റികിഷികളുടെ സിഗ്നേച്ചർ ഭക്ഷണവും.

കണക്ക് പ്രകാരം ഒരു ശരാശരി പുരുഷൻ ദിവസേന കഴിക്കേണ്ടത് 2500 കലോറി ഭക്ഷണമാണ്. സ്ത്രീയാണെങ്കിൽ 2000. ഇതിന്റെ നാലിരട്ടിയാണ് ഒരു സുമോ ഗുസ്തിക്കാരൻ പ്രതിദിനം കഴിക്കേണ്ടത് !!

ഭക്ഷണ ശേഷം ഉടൻ റികിഷികൾ ഉറങ്ങും. ഉറക്കത്തിൽ ശ്വാസ തടസ്സം ഉണ്ടാകാതിരിക്കാൻ ഓക്‌സിജൻ മാസ്‌ക് വെച്ചിട്ടാണ് സുമോ ഗുസ്തിക്കാർ ഉറങ്ങുക.

തൊമോസുനയിലെ പരിശീലനം ഇത്ര കഠിനമായത് കൊണ്ട് തന്നെ ജപ്പാൻ യുവത്വത്തിന് സുമോ ഗുസ്തിയിൽ താൽപര്യം കുറഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ ജപ്പാൻകാരേക്കാൾ കൂടുതൽ മംഗോളിയക്കാരാണ് ഇന്ന് തൊമോസുനയിൽ കൂടുതൽ. തൊമോസുനയുടെ നിലവിലെ അധിപനും ക്യോകുടെൻഹോ എന്ന മംഗോളിയക്കാരൻ തന്നെയാണ്.

1992 ലാണ് ക്യോകുടെൻഹോ തൊമോസുനയിൽ എത്തുന്നത്. അന്ന് ഭാഷയറിയതിരുന്നത് കൊണ്ട് തന്നെ തന്നെ വഴക്ക് പറയുകയാണോ, പ്രശംസിക്കുകയാണോ എന്നൊന്നും ക്യോകുടെൻഹോയ്ക്ക് മനസ്സിലായിരുന്നില്ല. എന്നാൽ ഇന്ന് ജാപ്പനീസ് നന്നായി മനസിലാവുകയും, പറയാനും അറിയാം ഇദ്ദേഹത്തിന്. ജപ്പാനിൽ നിന്ന് തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഒപ്പം തൊമോസുനയിലെ സുമോ മാസ്റ്ററാകാൻ മംഗോളിയൻ പൗരത്വം ഉപേക്ഷിച്ച് ജപ്പാൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു ക്യോകുടെൻഹോ. സുമോ ഗുസ്തിക്ക് വേണ്ടി ക്യോകുടെൻഹോ തന്നെ തന്നെ പറിച്ച് നടുകയായിരുന്നു.

ജപ്പാനിൽ വലിയ ആരാധനയാണ് ജനങ്ങൾക്ക് സുമോ ഗുസ്തിക്കാരോട്. പരിശീലന ശേഷം തങ്ങളുടെ ആരാധകർക്ക് ഓട്ടോഗ്രാഫ് കൊടുക്കാറുണ്ട് റികിഷികൾ.

തനാബത എന്ന ആഘോഷവേളയിൽ തങ്ങളുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും എഴുതിയ വർണകടലാസുകൾ മരച്ചില്ലകളിൽ കെട്ടിത്തൂക്കി അവ സുമോ ഗുസ്തിക്കാർക്ക് സമ്മാനിക്കാറുണ്ട് കുട്ടികൾ. അതും ആഘോഷത്തിന്റെ ഒരു ഭാഗമാണ്.

shocking life of sumo wrestlers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top