Advertisement

വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി; വൈദ്യപരിശോധനയ്ക്കായി നെയ്യാറ്റിൻകരയിൽ

July 22, 2017
0 minutes Read
vincent mla

കോവളം എംഎൽഎ എം വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എംഎൽഎയുടെ വൈദ്യപരിശോധന നടത്തി. വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.

അതേസമയം എംഎൽഎ വിൻസന്റ് രാജി വയ്ക്കണമെന്ന് കോൺഗ്രസ് മഹിളാ നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ആ പ്രവർത്തകർ എംഎൽഎ ഹോസ്റ്റലിലേക്ക് മാർച്ച് നടത്തി.

\വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട പോലീസ് ക്ലബ്ബിലേക്ക് അദ്ദേഹത്തെ മാറ്റുമെന്നുമാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top