കുടുംബ വഴക്ക്; മനുഷ്യ ബോംബായി പൊട്ടിത്തെറിച്ച് അറുപതുകാരൻ മരിച്ചു

malappuram crime (1)

ബന്ധുവിനെ ചേർത്തുപിടിച്ച് മനുഷ്യബോംബായി പെട്ടിത്തെറിച്ച അറുപതുകാരൻ മരിച്ചു. വയനാട് സ്വദേശിയും വാണിയമ്പലത്ത് താമസക്കാരനുമായ അബ്ദുൾ സലീമാണ് മരിച്ചത്.

വാണിയമ്പലം അങ്ങാടിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇയാളുടെ അരയിൽ സ്‌ഫോടക വസ്തുക്കൾ കണ്ട് കുതറിയോടിയ ബന്ധുവും നാട്ടുകാരും രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ. ഭാര്യയുടെ സഹോദരന്റെ മകൻ ഷറഫുദ്ദീനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിൽ.

ഷറഫുദ്ദീനുമായി വഴക്കിട്ട അബ്ദുൾ സലീം ഇയാളെ തലയ്ക്ക്ടിച്ച് വീഴ്ത്തി ചേർത്ത് പിടിയ്ക്കുകയായിരുന്നു. അപ്പോഴാണ് എരിയുന്ന സ്‌ഫോടക വസ്തുക്കൾ ശ്രദ്ധയിൽപെട്ടത്. ഇതോടെ ഷറഫുദ്ദീനും ചുറ്റുമുള്ളവരും ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ സലീം പൊട്ടിത്തെറിച്ചു. നിസ്സാര പരിക്കുകളോടെ ഷറഫുദ്ദീനെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top