ജയിലിൽ താമസിക്കണോ ? കുറ്റവാളിയല്ല, ടൂറിസ്റ്റായി !!

താരങ്ങളും, രാഷ്ട്രീയപ്രവർത്തകരുമടക്കം നിരവധി പേരർ ജയിലിൽ പോകുന്ന വാർത്തയാണ് കുറച്ച് നാളുകളായി നാം കേൾക്കുന്നത്. എന്നാൽ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ജയിലിന്റെ അകം എങ്ങനെയിരിക്കുമെന്ന്.
ഒരു ദിവസം ജയിലിൽ കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ, എങ്ങനെയായിരിക്കും ജയിലിൽ നിങ്ങളുടെ ഒരു ദിനം, തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരവുമായാണ് ‘ഫീൽ ദി ജയിൽ’ എന്ന പദ്ധതി രൂപപ്പെട്ടിരിക്കുന്നത്. തെലുങ്കാന സർക്കാരാണ് ഈ നൂതന ആശയവുമായി വന്നിരിക്കുന്നത്.
വെറും 500 രൂപ തലുങ്കാന സർക്കാരിൽ അടച്ചാൽ മതി കോളോണിയൽ കാലത്തെ തടവറകളിൽ നിങ്ങൾക്ക് അന്തിയുറങ്ങാം.
ഫീൽ ദി ജയിൽ തടവുകാരനായാൽ നിങ്ങൾക്ക് പഴയ രീതിയിലുള്ള യൂണിഫോം, ഒരു സ്റ്റീൽ മഗ്, പുതപ്പ്, ഒരു ബാർ സോപ്പ് എന്നിവ കിട്ടും. ഇതുമായി നേരെ സെല്ലിനകത്തേക്കു കയറാം. വിനോദസഞ്ചാരിയാണ് അതുകൊണ്ട് നിസാം വിവാദവ്യവസായിക്കു കിട്ടുന്നതുപോലെ ചിക്കൻ ബിരിയാണി വേണം എന്നു വിചാരിച്ചാൽ കാര്യം നടക്കില്ല. എന്തായിരുന്നോ അവിടുത്തെ തടവുകാർക്കുള്ള ആഹാരം അതുമാത്രമേ ലഭിക്കൂ. ശശികലയെപ്പോലെ സ്വതന്ത്രമായി വിഹരിക്കാനുമാകില്ല. സെൽ ഫോണടക്കം സെല്ലിനകത്തേക്കു കയറുമ്പോൾ വാർഡനു നൽകേണ്ടിവരും.
സംഗാറെഡ്ഡി ജില്ലയുടെ തലസ്ഥാനത്താണ് ഈ ജയിൽ. 1796 ൽ ഹൈദരാബാദ് സുൽത്താൻ നിസാം അലി ഖാന്റെ കാലത്താണ് ഈ കെട്ടിടം നിർമിക്കപ്പെടുന്നത്. അന്നത് നിസാമിന്റെ കുതിരാലയമായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഇത് ജയിലാക്കി രൂപാന്തരപ്പെടുത്തുന്നത്.
feel the jail sangareddy telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here