അപ്പുണ്ണി നിലമ്പൂരിലെന്ന് സൂചന

appuni

ഒളിവിൽപോയിരിക്കുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിലാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. തമിഴ്നാട് അതിർത്തിയായ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണ് രഹസ്യ വിവരം ലഭിച്ചത്. അന്വേഷണ സംഘം ഇവിടെയെത്തിയതായാണ് സൂചന.
ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിക്കുന്ന സാഹചര്യത്തിലാണ് അപ്പുണ്ണി ഒളിവിൽ പോയത്. ഗൂഢാലോചന കേസിൽ അപ്പുണ്ണി പങ്കാളിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top